31-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐ എഫ് എഫ് കെ) വിവിധ വിഭാഗങ്ങളിൽ പ്രദർശിപ്പിക്കുന്നതിനുള്ള സിനിമകൾ തെരഞ്ഞെടുക്കുന്നതിനായി ചലച്ചിത്ര അക്കാദമി എൻട്രികൾ ക്ഷണിച്ചു. ഓഗസ്റ്റ് ഒന്ന് രാവിലെ പത്തു മണി മുതൽ iffk.in എന്ന വെബ്സൈറ്റ് മുഖേന എൻട്രികൾ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2026 സെപ്റ്റംബർ പത്താണ്.

ഇന്ത്യൻ സിനിമ നൗ, മലയാളം സിനിമ റ്റുഡേ, വേൾഡ് സിനിമ, അന്താരാഷ്ട്ര മത്സര വിഭാഗം എന്നീ വിഭാഗങ്ങളിൽ 2025 സെപ്റ്റംബർ ഒന്നിനും 2026 ഓഗസ്റ്റ് 31 നുമിടയിൽ നിർമ്മാണം പൂർത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 31-ാമത് ഐ എഫ് എഫ് കെ 2026 ഡിസംബർ 11 മുതൽ 18 വരെയാണ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്

Related Posts