വ്യാ​ജ​രേ​ഖ ച​മ​ച്ച് ബാ​ങ്കി​ൽ നി​ന്ന് 75 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ തി​രു​മ​ല സ്വ​ദേ​ശി അ​നു​രാ​ജി(36നെ മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തു. എ​സ്ബി​ഐ ആ​ല്‍​ത്ത​റ ശാ​ഖ​യി​ല്‍ നിന്ന് വ്യാ​ജ​രേ​ഖ​ക​ള്‍ ന​ല്‍​കി അ​നു​രാ​ജ് പ​ണം ത​ട്ടുകയായിരുന്നു. പ്ര​തി​യു​ടെ കാ​റി​ൻ്റെ സീ​റ്റി​ന​ടി​യി​ലെ ര​ഹ​സ്യ​അ​റ​യി​ല്‍ സൂ​ക്ഷി​ച്ച നി​ല​യി​ലാ​ൽ എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തു. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​യ​തി​നും പ്ര​തി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഡി​സി​പി ത​പോ​ഷ് ബ​സു​മ​താ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Related Posts