ജാർഖണ്ഡ് തലസ്ഥാനമായ റാഞ്ചിയിൽനിന്നു പുറപ്പെട്ട എയർ ആംബുലൻസ് തകർന്നുവീണ് ഏഴുപേർ മരിച്ചു. ഇന്നലെ രാത്രി ജാർഖണ്ഡിലെ ഛാത്ര ജില്ലയിലെ സിമാരിയയ്ക്കു സമീപം ബാരിയാതുവിലായിരുന്നു സംഭവം.
എയർ ആംബുലൻസിലുണ്ടായിരുന്ന രോഗി സഞ്ജയ് കുമാർ, പരിചരിച്ച ഡോക്ടർ വികാസ് കുമാർ, നഴ്സുമാരായ അർച്ചനാദേവി, ധുരു കുമാർ, പാരാമെഡിക്കൽ ജീവനക്കാരൻ സച്ചിൻകുമാർ മിശ്ര, പൈലറ്റ് ഇൻ കമാൻഡ് ക്യാപ്റ്റൻ വിവേക് വികാസ് ഭഗത്, സഹപൈലറ്റ് ക്യാപ്റ്റൻ സാവ്രജ്ദീപ് സിംഗ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ സഞ്ജയ് കുമാറിനെ വിദഗ്ധചികിത്സയ്ക്കായി ഡൽഹിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു അപകടം സംഭവിച്ചത്.