കേരളത്തിൻ്റെ തനത് കാഴ്ചകൾ സമ്മാനിക്കുന്ന ഫോട്ടോ പ്രദർശനം 27ന് പാലസ് റോഡിലെ നാഷനൽ ഗാലറി ഓഫ് മോഡേൺ ആർട്സിൽ (എൻജിഎംഎ) ആരംഭിക്കും. കേരള ടൂറിസം വകുപ്പാണ് മാർച്ച് 1 വരെ പ്രദർശനം സംഘടിപ്പിക്കുന്നത്.

ബാലൻ മാധവൻ, എച്ച്.സതീഷ്, ശിവംഗ മേത്ത, അമിത്, സൗരഭ് ആനന്ദ് ചാറ്റർജി, സായിബാൽ ദാസ്, ഉമേഷ് ഗോഗന, മനോജ് അറോറ, ഐശ്വര്യ ശ്രീധർ, നടാഷ കട്ടാർ, ഹേമരഞ്ജിനി, കൗണ്ടയ സിൻഹ എന്നിവരുടെ ചിത്രങ്ങളുമായുള്ള പ്രദർശനത്തിൻ്റെ ക്യുറേറ്റർ ഉമാ നായരാണ്.

Related Posts