കർണാടകയിലെ ബാഗൽക്കോട്ട്, ദാവനഗെരെ സൗത്ത് നിയമസഭാ ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടെണ്ണൽ രാവിലെ 8 മണിയോടെ ആരംഭിക്കും. ഉച്ചയോടെ ഫലം പുറത്തുവരും. വോട്ടെണ്ണലിനായി കനത്ത സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ബാഗൽക്കോട്ടിൽ ഹോർട്ടികൾച്ചറൽ സയൻസസ് സർവകലാശാ ലയിലും ദാവനഗൈരെയിൽ ഡിആർആർ സ്‌കൂളിലുമാണ് വോട്ടെണ്ണൽ. കോൺഗ്രസ് മുതിർന്ന നേതാക്കളും മുൻ മന്ത്രിമാരുമായ ശാമന്നൂർ ശിവശങ്കരപ്പയും എച്ച്.വൈ മേട്ടിയും മരിച്ചതിനെ തുടർന്നാണ് ദാവനഗെരെ സൗത്തിലും ബാഗൽക്കോട്ടിലും ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

സിറ്റിങ് മണ്ഡലങ്ങളായ ഇവ രണ്ടും കൈവിടില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് കോൺഗ്രസ്. ദാവനഗെരെ സൗത്തിൽ കോൺഗ്രസിൻ്റെ സമർഥ് മല്ലികാർജുനും ബിജെപിയുടെ ശ്രീനിവാസ് ടി. ദാസ് കരിയപ്പയും ബാഗൽക്കോട്ടിൽ കോൺഗ്രസിൻ്റെ ഉമേഷ് മേട്ടിയും ബിജെപിയുടെ വീരണ്ണ ചരന്തിമറുമാണ് പ്രധാനമായും കൊമ്പുകോർക്കുന്നത്. ഉപതിരഞ്ഞെടുപ്പു ഫലം എന്തുതന്നെയായാലും സംസഥാന ഭരണത്തെ നേരിട്ടു ബാധിക്കാൻ പോന്നതല്ലെങ്കിലും ഭരണകക്ഷിയായ കോൺഗ്രസിനും മുഖ്യ പ്രതിപക്ഷമായ ബിജെപിക്കും വിജയം അഭിമാനപ്രശ്നമാണ്‌.

Related Posts