സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നതിനുള്ള തീയതികൾ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ 21ന് നടക്കും. മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവിടങ്ങളിലെ അധ്യക്ഷന്മാരെയും ഉപാധ്യക്ഷന്മാരെയും തെരഞ്ഞെടുക്കുന്നത് ഡിസംബർ 26നാണ്. രാവിലെ 10.30 നാകും തെരഞ്ഞെടുപ്പ് നടക്കുക. ഉച്ചയ്‌ക്ക് 2.30 ന് ശേഷം ഡെപ്യൂട്ടി മേയര്‍, ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍മാരെയും തെരഞ്ഞെടുക്കും.

ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നു നടക്കും. വൈസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 2.30നും നടക്കും. വോട്ടവകാശമുള്ള അംഗങ്ങളുടെ എണ്ണത്തിൻ്റെ പകുതിയാണ് ക്വാറം. വേണ്ടത്ര ക്വാറമില്ലെങ്കില്‍ തൊട്ടടുത്ത പ്രവൃത്തിദിവസം യോഗം ചേര്‍ന്നു ക്വാറം ഇല്ലാതെ തെരഞ്ഞെടുപ്പ് നടത്താവുന്നതാണ്.

Related Posts