ഇടുക്കിയിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ഇടുക്കി ഏലപ്പാറ ചെമ്മണ്ണിലാണ് സംഭവം. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് തീപിടിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്ന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും പരിക്കില്ല. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് പീരുമേട് നിന്നും ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഓടിക്കൊണ്ടിക്കുമ്പോൾ വാഹനത്തിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വാഹനത്തിൽ ഉള്ളവർ പുറത്തിറങ്ങി ഓടി മാറുകയായിരുന്നു. കാർ പൂർണമായും കത്തി നശിച്ചിരുന്നു. തലനാരിഴക്ക് ആണ് അപകടം ഒഴിവായത്.

Related Posts