ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങളിലേക്ക് 12 സര്‍വീസുകള്‍ മാത്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകള്‍ പുനരാംരഭിച്ചിരുന്നു. ബഹ്റൈന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ ഇറാന് അക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ സര്‍വീസുകള്‍ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുകയാണ്. കൊച്ചിയിലേക്ക് 5 സര്‍വീസുകളും കൊച്ചിയില്‍ നിന്നും 7 സര്‍വീസുകളുമാണ് ഇന്ന് നടക്കുക.
എന്നാല്‍ ഇന്നലെ 24 സര്‍വീസുകളാണ് നെടുമ്പാശേരിയില്‍ നടന്നത്. കൊച്ചിയില്‍ നിന്നും 10 സര്‍വീസുകളും കൊച്ചിയിലേക്ക് 14 സര്‍വീസുകളും നടന്നിരുന്നു. ഇന്ന് രാവിലെ 9.55ന് റാസല്‍ഖൈമയിലേക്കാണ് കൊച്ചിയില്‍ നിന്നും ആദ്യ സര്‍വീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്കറ്റില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയില്‍ ആദ്യം എത്തുക.