മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഇരട്ട തുരങ്കപാതയാണിത്. 8.73 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഇരട്ട തുരങ്കപാത പൂർത്തിയാകുന്നതോടുകൂടി കോഴിക്കോട്- വയനാട് ദൂരം 35 കിലോമീറ്ററിന്റെ കുറവും 1.30 മണിക്കുറിന്റെ യാത്ര ദൈർഘ്യം ലാഭിക്കാം.
ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത് 2134 കോടി രൂപയാണ്. കിഫ്ബി വഴി ഇതിനായുള്ള ഫണ്ട് ഉറപ്പാക്കിയതായി കേരള സർക്കാർ വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ ദൈർഘ്യമേറിയ രണ്ടാമത്തെ ഇരട്ട ട്യൂബ് ടണലാണ് ഇത്. ഓസ്ട്രേലിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം. ഈ പദ്ധതി യാഥാർത്യമാകുന്നതോടെ താമരശേരി ചുരം കയറാതെ വയനാടിന് എത്താം.