വ്യാ​ജ​വാ​ർ​ത്ത ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് റി​പ്പോ​ർ​ട്ട​ർ ടി​വി​ക്കെ​തി​രെ കി​റ്റെ​ക്‌​സ് എം​ഡി സാ​ബു എം. ​ജേ​ക്ക​ബ് 250 കോ​ടി രൂ​പ ന​ഷ്‌​ടപ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് അ​യ​ച്ചു. ന്യൂ​സ് ചാ​ന​ൽ കൈ​യി​ലു​ണ്ടെ​ന്ന് ക​രു​തി ആ​രെ​യും ക​രി വാ​രി​ത്തേ​ക്കാ​മെ​ന്ന് ക​രു​ത​രു​തെ​ന്നും സാ​ബു എം. ​ജേ​ക്ക​ബ് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.
‘ത​ന്നെ മ​ന​പൂ​ർ​വം ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്. ശു​ദ്ധ​ക​ള​വ് എ​ങ്ങ​നെ പ​റ​യാ​ൻ സാ​ധി​ക്കു​ന്നു. ഒ​രു വ​സ്തു​ത​ക​ളും പ​ഠി​ക്കാ​തെ ചാ​ന​ലി​ൽ ഇ​രു​ന്ന് എ​ന്തോ​വി​ളി​ച്ചു പ​റ​യു​ക​യാ​ണ്. റി​പ്പോ​ർ​ട്ട​ർ ടി​വി വ്യാ​ജ വാ​ർ​ത്ത സൃ​ഷ്‌​ടി​ക്കു​ക​യാ​ണ്.’ സാ​ബു എം. ​ജേ​ക്ക​ബ് പ​റ​ഞ്ഞു.

Related Posts