തിരൂര്‍ ബി.പി. അങ്ങാടിയിൽ നേര്‍ച്ചയുടെ സമാപനദിവസത്തില്‍ ഇടഞ്ഞ ആന തുമ്പിക്കൈയില്‍ തൂക്കിയെറിഞ്ഞതിനെ തുടര്‍ന്ന് ഗുരതരാവസ്ഥയിലിരുന്നയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശിയും പാചകക്കാരനുമായ തിരൂര്‍ ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിനു സമീപം താമസിക്കുന്ന പൊട്ടച്ചോലെപടി കൃഷ്ണന്‍കുട്ടി (55) ആണ് മരിച്ചത്. നേര്‍ച്ചയ്ക്കിടെ ജാറത്തിന് മുന്‍പില്‍ വെച്ച് പോത്തന്നൂര്‍ പൗരസമിതിയുടെ പെട്ടിവരവില്‍ അണിനിരന്ന പാക്കത്ത് ശ്രീകുട്ടന്‍ എന്ന ആന വിരണ്ട് തുമ്പിക്കൈയില്‍ കൃഷ്ണൻ കുട്ടിയെ തൂക്കിയെറിയുകയായിരുന്നു.

Related Posts