കായംകുളം എൽഡിഎഫ് സ്ഥാനാർഥി യു പ്രതിഭയെ അധിക്ഷേപിച്ച സംഭവത്തിൽ
അടിയന്തര നടപടിയെടുക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നിർദ്ദേശിച്ചു. ആലപ്പുഴ ജില്ലാ കളക്ടറോടാണ് നടപടിയെടുക്കാൻ നിർദ്ദേശിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് മുമ്പായി റിപ്പോർട്ട് ചെയ്യണമെന്ന് നിർദേശം നൽകി.

ലീഗ് നേതാവ് എ ഇർഷാദ് യു പ്രതിഭക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയത്. യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെഷനിലാണ് ലീഗ് നേതാവ് എ ഇർഷാദിൻ്റെ അധിക്ഷേപ പരാമർശം. വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ ശരീര അഴക് കൊണ്ടും വാക് ചാതുര്യം കൊണ്ടും തെരഞ്ഞെടുപ്പിലേക്ക് വീണ്ടും വരുന്നുവെന്നുള്ള അധിക്ഷേപ പരാമർശമാണ് എ ഇർഷാദ് നടത്തിയത്.

Related Posts