ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്‍റെ വസന്തം തീര്‍ത്ത സ്വരത്തിന്‍റെ ഉടമ, മലയാളത്തിന്‍റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍റെ മൃതദേഹം സംഗീത നാടക അക്കാദമിയിലെ പൊതുദർശനത്തിന് ശേഷം പൂങ്കുന്നത്തെ വീട്ടിലെത്തിച്ചു. സമൂഹത്തിന്‍റെ നാന ഭാഗങ്ങളിൽപ്പെട്ട ആയിരങ്ങളാണ് അന്ത്യോപചാരം അർപ്പിക്കാൻ എത്തിക്കൊണ്ടിരിക്കുന്നത്. നാളെ ​വൈ​കി​ട്ട് 3.30 ന് പറവൂർ ചേന്ദമംഗലം പാലിയത്ത് ശ്മശാനത്തിൽ വെച്ചു സംസ്കാരം നടക്കും. ആ​റു​ ​പ​തി​റ്റാ​ണ്ടോ​ളം​ ​മ​ല​യാ​ളി​ക​ളെ​ ​സം​ഗീ​ത​ത്തി​ന്‍റെ​ ​ഹൃ​ദ​യ​താ​ള​ത്തി​ലേ​ക്ക് ​ചേ​ർ​ത്തു​നി​റു​ത്തി​യ​ ​ജ​യ​ച​ന്ദ്രൻ ഇ​ന്ന​ലെ​ ​രാ​ത്രി​ 7.15 നായിരുന്നു അന്തരിച്ചത്. ക​ര​ൾ​ ​സം​ബ​ന്ധ​മാ​യ​ ​അ​സു​ഖ​ത്തെ​ത്തു​ട​ർ​ന്ന് ​അ​ദ്ദേ​ഹം​ ​ഒ​രാ​ഴ്ച​യി​ലേ​റെ​യാ​യി​ ​അ​മ​ല​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം​ ​ആ​ശു​പ​ത്രി​ ​വി​ട്ടെ​ങ്കി​ലും​ ​ഇ​ന്ന​ലെ​ ​രോ​ഗം​ ​ഗു​രു​ത​ര​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ​വീ​ട്ടി​ൽ​ ​കു​ഴ​ഞ്ഞു​വീ​ണു. തു​ട​ർ​ന്ന് ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും​ ​ജീ​വ​ൻ​ ​ര​ക്ഷി​ക്കാ​നാ​യി​ല്ല.

Related Posts