സർക്കാർ സംവിധാനം പോലെ രാഷ്ട്രീയത്തിലും റിട്ടയർമെന്റ്റ് വേണമെന്ന് മുൻ മന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ആലപ്പുഴയിൽ കേരള ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. താൻ 62 വർഷമായി പാർട്ടിയിൽ എന്നും ഇവിടെ പെൻഷനും ഗ്രാറ്റിവിറ്റിയുമൊന്നുമില്ലെന്നും അദ്ദേഹം പ്രംസഗത്തിൽപറഞ്ഞു. രാഷ്ട്രീയത്തിൽ ഉള്ള പ്രായപരിധി കഴിഞ്ഞവർ എങ്ങനെ ജീവിക്കുന്നു എന്നറിയണമെന്നും തനിക്ക് പ്രശ്‌നമില്ല, പെൻഷനും കിട്ടും. ചികിത്സാ സഹായവും കിട്ടും. ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യുന്നുവെന്ന് അറിയണമെന്നും സുധാകരൻ പറഞ്ഞു. അദ്ദേഹം എംഎൽഎ ആയത് കൊണ്ട് രക്ഷപ്പെട്ടുവെന്നും കൂട്ടിച്ചേർത്തു. .

സഹകരണ വകുപ്പ് ഏറ്റെടുക്കുമ്പോൾ എല്ലാം കൊള്ളയടിക്കപ്പെട്ട നിലയിലായിരുന്നെന്നും പാവപ്പെട്ടവരെ സഹായിക്കാൻ പത്ത് പൈസയില്ലായിരുന്നു. സർക്കാർ പണം മുടക്കിയാണ് വി എസ് സർക്കാർ സഹകരണ മേഖലയെ സംരക്ഷിച്ചത്. പഴയ തലമുറ ആയാലും പുതിയ തലമുറയായാലും ഇച്ഛാശക്തിയുള്ളവർക്കേ വിജയിക്കാനാവൂ. എങ്കിലേ ഏത് രംഗത്തും ശോഭിക്കാൻ കഴിയൂ. വിലക്കയറ്റം ഇവിടെ രൂക്ഷമാണ്. വിലവിവരപ്പട്ടിക വയ്ക്കണമെന്നത് പാലിക്കുന്നില്ല. സാധനങ്ങൾക്ക് പലകടകളും പല വിലയാണ് വാങ്ങുന്നത് ഇതെന്താ വെള്ളരിക്ക പട്ടണമാണോയെന്നും ജി സുധാകരൻ ചോദിക്കുന്നു. വഴിയടച്ച് വേദികെട്ടിയുള്ള സമ്മേളനത്തിനെയും ജി സുധാകരൻ പരോക്ഷമായി വിമർശിച്ചു. സമരം ചെയ്യുന്നവർ ഗതാഗത നിയമം പാലിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദേശം.

Related Posts