തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിൻ്റെ പ്രകടന പത്രിക പുറത്തിറക്കി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കളാണ് പത്രിക അവതരിപ്പിച്ചത്. എല്ലാ വാർഡുകൾക്കും ഉപാധിരഹിതമായ വികസന ഫണ്ട്, ദാരിദ്ര്യ നിർമാർജനത്തിന് ആശ്രയ 2 നടപ്പാക്കും, എല്ലാവർക്കും വീട് ഉറപ്പാക്കും, തദ്ദേശസ്ഥാപനങ്ങളിൽ പൊതു ഗതാഗത സംവിധാനം മെച്ചപ്പെടുത്തും, തെരുവുനായ ശല്യത്തിൽ നിന്ന് കേരളത്തെ മുക്തമാക്കുമെന്നും സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കാൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കുമെന്നും പ്രകടന പത്രിക അവതരിപ്പിച്ചുകൊണ്ട് വി.ഡി. സതീശൻ വ്യക്തമാക്കി.

തൊഴിലുറപ്പ് പദ്ധതി കാര്യക്ഷമമാക്കും, യുവജനങ്ങളെ മയക്കുമരുന്നിൽ നിന്നും ശക്ഷിക്കാൻ പ്രത്യേക പദ്ധതി തയാറാക്കും, ഗ്രാമീണ റോഡുകൾ ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേകം പദ്ധതി തയാറാക്കും. വന്യജീവികളുടെ ആക്രമണങ്ങളിൽ നിന്ന് ജനങ്ങളെ രക്ഷിക്കാൻ പ്രദേശ സ്ഥാപനങ്ങൾക്ക് പ്രത്യേക അധികാരം നൽകും എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങൾ.

Related Posts