ഗതാഗതക്കുരുക്ക് രൂക്ഷമായതിനെ തുടർന്ന് താമരശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ട്രാഫിക് പൊലീസ്. ചുരത്തിൽ എവിടെയും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല. ചുരം റോഡിൽ കൂട്ടംകൂടുന്നതിനും വിലക്കുണ്ട്. ഗതാഗതം തടസ്സപ്പെടുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

ഗതാഗതം സുഗമമാക്കുന്നതിനായി ചുരത്തിൽ കൂടുതൽ പൊലീസുകാരെ വിന്യസിച്ചതായി താമരശേരി ട്രാഫിക് എസ്‌ഐ സത്യൻ അറിയിച്ചു. ഇന്ന് മുതൽ ഈ മാസം 28 വരെയാണ് നിയന്ത്രണം.

ഇന്നലെ രാത്രി ആരംഭിച്ച ഗതാഗതക്കുരുക്ക് ഇന്നും തുടരുന്ന സാഹചര്യത്തിലാണ് നടപടി. റോഡ് നവീകരണ പ്രവർത്തനങ്ങളും ഒൻപതാം വളവിന് താഴെ മരക്കൊമ്പ് ഒടിഞ്ഞുവീണതുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങൾ. അവധി ദിവസമായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണവും വർധിച്ചിട്ടുണ്ട്.

Related Posts