കോട്ടയം നാ​ട്ട​ക​ത്ത് സീ​രി​യ​ൽ നടൻ സി​ദ്ധാ​ർ​ഥ് പ്ര​ഭു​വി​ന്‍റെ വാ​ഹ​നം ഇ​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വ​യോ​ധി​ക​ൻ മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി ത​ങ്ക​രാ​ജ് ആ​ണ് മ​രി​ച്ച​ത്. നാ​ട്ട​ക​ത്ത് ഡി​സം​ബ​ർ 24ന് ​രാ​ത്രി എം​സി റോ​ഡി​ൽ ആ​യി​രു​ന്നു അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ൽ ത​ങ്ക​രാ​ജി​ന്‍റെ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ത​ങ്ക​രാ​ജ് കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. മ​ദ്യ​പി​ച്ച് അ​മി​ത​വേ​ഗ​ത്തി​ൽ വണ്ടിയോടിച്ച സി​ദ്ധാ​ർ​ഥ് പ്ര​ഭു ത​ങ്ക​രാ​ജി​നെ ഇ​ടി​ച്ചി​ടു​ക​യാ​യി​രു​ന്നു. വാ​ഹ​നം ത​ട​ഞ്ഞു​നി​ർ​ത്തി​യ നാ​ട്ടു​കാ​ർ സി​ദ്ധാ​ർഥുമായി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യും അത് കൈ​യാ​ങ്ക​ളി​യിലെത്തുകയും ചെ​യ്തി​രു​ന്നു. പോ​ലീ​സു​മാ​യും സീ​രി​യ​ൽ താ​രം ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ടി​രു​ന്നു.

ചി​ങ്ങ​വ​നം പോ​ലീ​സ് ആ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി​യ​ത്. സി​ദ്ധാ​ർ​ഥ് മ​ദ്യ​പി​ച്ചി​രു​ന്ന​താ​യാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​ന ഫ​ലം. ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ച പ്ര​തി​യെ കൂ​ടു​ത​ൽ വ​കു​പ്പു​ക​ൾ ചു​മ​ത്തി അ​റ​സ്റ്റ് ചെ​യ്യും.

Related Posts