പ്രൊഡക്ഷൻ കണ്‍ട്രോളറും നിർമ്മാതാവുമായ എൻഎം ബാദുഷയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി നടൻ ഹരീഷ് കണാരൻ രംഗത്ത്. 20 ലക്ഷത്തോളം രൂപ ബാദുഷയ്ക്ക് വായ്പായി നല്‍കിയിട്ട് തിരിച്ച്‌ നല്‍കിയില്ലെന്നും ഇക്കാര്യം അമ്മ സംഘടനയില്‍ പരാതിപ്പെട്ടപ്പോള്‍ തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കിയെന്നുമാണ് ഹരീഷ് കണാരൻ ആരോപിക്കുന്നത്. സിനിമയില്‍ തനിക്കുണ്ടായ ഇടവേളയ്ക്ക് കാരണം ബാദുഷയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വായ്പ നല്‍കിയ പണം തിരികെ നല്‍കാത്തതിനെക്കുറിച്ച്‌ അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറിയോടടക്കം പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ തന്നെ സിനിമകളില്‍ നിന്ന് ഒഴിവാക്കി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പലർക്കും സമാനമായ അനുഭവമുണ്ടായിട്ടുണ്ടെന്നും ഹരീഷ് വ്യക്തമാക്കി. നേരത്തെ ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഹരീഷ് ഇതേക്കുറിച്ച്‌ സൂചന നല്‍കിയിരുന്നു. എന്നാല്‍ അന്ന് ബാദുഷയുടെ പേര് വെളിപ്പെടുത്തിയിരുന്നില്ല.

Related Posts