കോതമംഗലം ഹാപ്പി നഗറിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. കുഞ്ഞമ്മയാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് കുര്യാക്കോസ് (65)നെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് പുലർച്ചെ രണ്ടോടെയാണ് കൊലപാതകം നടന്നത്. സംഭവസമയത്ത് വീട്ടിൽ കുര്യാക്കോസും കുഞ്ഞമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരിക്കെയാണ് ആക്രമണമുണ്ടായത്.
കൃത്യത്തിന് പിന്നാലെ കുര്യാക്കോസ് വിദേശത്തുള്ള മകനെ ഫോണിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. മകൻ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.