സ്‌കൂള്‍ വിദ്യാർത്ഥികളുമായി സഞ്ചരിച്ച ഓട്ടോ തോട്ടിലേക്ക് മറിഞ്ഞ് എട്ട് വയസുകാരി മരിച്ചു. പത്തനംതിട്ട തൂമ്പാക്കുളത്താണ് അപകടം. ശ്രീനാരയണ സ്‌കൂളിലെ വിദ്യാർത്ഥിനി ആദി ലക്ഷ്മിയാണ് മരിച്ചത്.

അപകടത്തില്‍ ഓട്ടോ ഡ്രൈവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പാമ്പിനെക്കണ്ട് ഓട്ടോ വെട്ടിച്ചതാണ് അപകടത്തിന് കാരണമായത്. ഓട്ടോയിലുണ്ടായിരുന്ന മറ്റ് കുട്ടികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഓട്ടോയിലുണ്ടായിരുന്ന യദുകൃഷ്ണന്‍ എന്ന വിദ്യാര്‍ഥിയെ കാണാതായിട്ടുണ്ട്. കുട്ടിയെ കണ്ടെത്താനായി തോട്ടിലും സമീപത്തും രാത്രിയും തിരച്ചില്‍ തുടരുകയാണ്.

Related Posts