കെ.എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായി ഇപ്പോഴും തുടരുന്നത് സംസ്ഥാനത്തിന് തന്നെ അപമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ഗുരുതര ആരോപണം നേരിടുന്ന എബ്രഹാമിനെതിരെ ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ് സിബിഐ എ ഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് തെളിവുണ്ടെന്ന് ഹൈക്കോടതി കണ്ടെത്തിയിട്ടുണ്ട്.

അദ്ദേഹത്തെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള വിജിലൻസ് കുറ്റവിമുക്തനാക്കാൻ ശ്രമിച്ചെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്. അതുകൊണ്ടാണ് സിബിഐയോട് അന്വേഷിക്കാൻ നിർദ്ദേശിച്ചത്. ചീഫ് സെക്രട്ടറി പദവി ഉൾപ്പെടെ വഹിച്ചിട്ടുള്ള കെ. എം എബ്രഹാം രാജിവച്ച് പുറത്തു പോകാൻ തയാറാകണം. എബ്രഹാമിനെ ലാവലിൻ കേസിൽ സാക്ഷി ആയതു കൊണ്ടാണോ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്നും സതീശൻ ചോദിച്ചു

Related Posts