ശബരിമല സ്വർണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡണ്ട് എ പത്മകുമാറിൻ്റെ റിമാൻഡ് നീട്ടി. 14 ദിവസത്തേക്കാണ് നീട്ടിയിരിക്കുന്നത്. ദ്വാരപാലക ശിൽപ്പ കേസുമായി ബന്ധപ്പെട്ട പത്മകുമാറിൻ്റെ ജാമ്യാപേക്ഷയിൽ ജനുവരി ഏഴിന് കോടതി വിധി പറയും. അതേസമയം, കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി, ഗോവർദ്ധൻ, ഭണ്ഡാരി എന്നിവരെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ അന്വേഷണ സംഘം അപേക്ഷ നൽകി. ശബരിമല സ്വർണ്ണകടത്ത് കേസിൽ ദിണ്ഡിഗൽ മണിയെയും ബാലമുരുഗനേയും എസ്ഐടി ചോദ്യം ചെയ്തുവരികയാണ്.
അതേസമയം, ദൈവതൃല്ല്യൻ ആരെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് വേട്ടനായ്ക്കൾ അല്ലെന്നായിരുന്നു പത്മകുമാറിൻ്റെ പ്രതികരണം. എല്ലാം ചെയ്‌തത് പത്മകുമാർ ആണെന്നായിരുന്നു വിജയകുമാറിൻ്റെ മൊഴി. എല്ലാം അയ്യപ്പൻ നോക്കിക്കോളും എന്നായിരുന്നു പത്മകുമാർ പ്രതികരിച്ചത്. കടകംപള്ളി ആണോ ദൈവതുല്യൻ എന്ന ചോദ്യത്തിന് ശവംതീനികൾ അല്ലെന്നായിരുന്നു പ്രതികരണം.