കൊ​യി​ലാ​ണ്ടി എം​എ​ൽ​എ കാ​ന​ത്തി​ൽ ജ​മീ​ല അ​ന്ത​രി​ച്ചു. അ​ർ​ബു​ദ രോ​ഗ​ത്തെ തു​ട​ർ​ന്ന് കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് അ​ന്ത്യം സം​ഭ​വി​ച്ച​ത്. അസുഖബാധിതയായി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചികിത്സയിലായിരുന്നു. കേരളത്തിലെ മുസ്ലിം മാപ്പിള സമുദായത്തിൽ നിന്നുള്ള ആദ്യ വനിതാ എംഎൽഎ ആയിരുന്നു കാനത്തിൽ ജമീല.

2005ൽ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായ ജ​മീ​ല 2010-ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായി. 2020-ല്‍ രണ്ടാം തവണയും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തെത്തി. 2021-ല്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊയിലാണ്ടിയി മണ്ഡലത്തിൽനിന്ന് നിയമസഭയിലെക്കെത്തി.

അത്തോളി സ്വദേശിനിയാണ് കാനത്തില്‍ ജമീല. കാനത്തില്‍ അബ്ദുറഹ്‌മാന്‍ ആണ് ഭര്‍ത്താവ്.
മക്കള്‍: അയ്റീജ് റഹ്‌മാന്‍, അനൂജ.

Related Posts