കെഎസ്ആർടിസി ജീവനക്കാർക്ക് ഓഗസ്റ്റിലെ ശമ്പളം 31ന് തന്നെ വിതരണം ചെയ്തെന്ന് മന്ത്രി കെ.ബി.ഗണേഷ് കുമാർ. 31ന് തന്നെ കെഎസ്ആർടിസി ജീവനക്കാരുടെ അക്കൗണ്ടുകളിൽ ശമ്പളം എത്തിയെന്നും ബോണസും ഫെസ്റ്റിവൽ അലവൻസും തിങ്കളാഴ്ച വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അദ്ദേഹം ഇക്കാര്യങ്ങൾ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്. ‘പ്രിയപ്പെട്ട കെഎസ്ആർടിസി ജീവനക്കാർക്ക് ഈ മാസവും ഒന്നാം തീയതിക്ക് മുന്നേ ശമ്പളം അവരവരുടെ അക്കൗണ്ടുകളിൽ എത്തിയിട്ടുണ്ട്. ഞാൻ വാക്ക് നൽകിയ ഫെസ്റ്റിവൽ അലവൻസും ബോണസും തിങ്കളാഴ്ച വിതരണം ചെയ്യും.

ഓണമല്ലേ, നിങ്ങൾ ആഘോഷിക്കാതെ ഞങ്ങൾക്ക് എന്ത് ആഘോഷം. ആഘോഷിക്കു കെഎസ്ആർടിസിക്കൊപ്പമെന്നും’ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. 3000 രൂപയാണ് ഓണത്തിന് ഉത്സവബത്തയായി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകുകയെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. കഴിഞ്ഞ വർഷം ഉത്സവബത്ത 2750 രൂപയായിരുന്നു.

Related Posts