ആനക്കാംപൊയിൽ – കള്ളാടി തുരങ്കപ്പാതയുടെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കോഴിക്കോട് – വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന തുരങ്കപാത 60 മാസംകൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി യാഥാത്ഥ്യ മാകുന്നതോടെ കോഴിക്കോടിൻ്റെയും വയനാടിന്‍റെയും മലയോര മേഖലയുടെ സമഗ്രവികസനത്തിനുള്ള വഴിതെളിയും. കാർഷിക, വ്യാപാര മേഖലകളിലും ടൂറിസം മേഖലകയിലും വൻ കുതിച്ചുചാട്ടത്തിനും ഇത് വഴിയൊരുക്കും.

വയനാട്ടിലേക്ക് താമരശേരി ചുരത്തിലെ ഹെയർപിൻ വളവുകളിൽ കയറാതെ വേഗ മാർഗമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കിഫ്‌ബി വഴി 2,134 കോടി രൂപ ചെലവിൽ നാലുവരിയായാണ് നിർമ്മാണം. കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ് (കെആർസിഎൽ) ആണ് നിർവഹണ ഏജൻസി. ഇരട്ട തുരങ്കങ്ങളായാണ് പാതയുടെ നിർമ്മാണം. പദ്ധതിയിലുള്ളത് നാലുവരി ഗതാഗതമാണ്.

തുരങ്കത്തിന്റെ ദൈർഘ്യം 8.11 കിലോമീറ്ററാണ്. അഗ്‌നിശമന സംവിധാനം, ടണൽ റേഡിയോ സിസ്റ്റം, ടണൽ വെന്റിലേഷൻ, ശബ്ദ സംവിധാനം, എസ്കേപ്പ് റൂട്ട് ലൈറ്റിംഗ്, ടെലിഫോൺ സിസ്റ്റം, ട്രാഫിക് ലൈറ്റ്, സിസിടിവി, എമർജൻസി കോൾ സിസ്റ്റം തുടങ്ങിയ സംവിധാനങ്ങളും തുരങ്കപാതയിലുണ്ടാകും.

Related Posts