തിരുവല്ലയിൽ യുവതിയെയും മക്കളെയും കാണാതായതിന് പിന്നാലെ ഭർത്താവിനെ മരിച്ചനിലയിൽ കണ്ടത്തി. പത്തനംതിട്ട സ്വദേശി റീനയെയും രണ്ടു പെൺകുഞ്ഞുങ്ങളെയും ഈ മാസം 17 നാണ് കാണാതായത്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിടുന്നതിനിടെയാണ് റീനയുടെ ഭർത്താവ് അനീഷ് മാത്യുവിനെ (41) വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

റീനയെയും മക്കളെയും കണ്ടെത്താൻ പൊലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിരുന്നു. റീനയും മക്കളും ബസിലടക്കം യാത്ര ചെയ്യുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തു വന്നിരുന്നു. അന്വേഷണം തുടരുന്നതിനിടെയാണ് അനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

റീനയും അനീഷും തമ്മിലുള്ള കുടുംബപ്രശ്നം നേരത്തെ ബന്ധുക്കൾ ഇടപെട്ട് പരിഹരിച്ചിരുന്നു. റീനയെ കാണാതായി 2 ദിവസത്തിന് ശേഷമാണ് വിവരം അറിയിച്ചതെന്ന് റീനയുടെ ബന്ധുക്കൾ പറഞ്ഞു

Related Posts