കേരളത്തിലേക്കുള്ള ആഭ്യന്തര വിനോദസഞ്ചാരികളുടെ വരവിൽ വർധന രേഖപ്പെടുത്തിയതായി ടൂറിസം വകുപ്പ്. 2025-ലെ ആദ്യ പാദവുമായി താരതമ്യം ചെയ്യുമ്പോൾ 2026-ലെ ആദ്യ പാദത്തിൽ ആഭ്യന്തര സഞ്ചാരികളുടെ വരവിൽ 10.98 ശതമാനം വർധനയുണ്ടായതായി വകുപ്പ് അറിയിച്ചു.

ദസറ–ദീപാവലി അവധിക്കാലത്തെ പ്രധാന വിനോദസഞ്ചാര സീസൺ മുന്നിൽക്കണ്ട് കേരള ടൂറിസം ആകർഷകമായ പദ്ധതികളും വിവിധ ടൂറിസം പാക്കേജുകളും അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന പാർട്ണർഷിപ്പ് മീറ്റിലായിരുന്നു പുതിയ പദ്ധതികൾ പരിചയപ്പെടുത്തിയത്.

വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി നൽകുന്നതിനുള്ള നയരേഖ സംസ്ഥാന സർക്കാർ ഉടൻ പ്രഖ്യാപിക്കാനിരിക്കെയാണ് ഡൽഹിയിൽ പാർട്ണർഷിപ്പ് മീറ്റ് നടന്നത്. വിനോദസഞ്ചാര മേഖലയ്ക്ക് വ്യവസായ പദവി ലഭിക്കുന്നതോടെ കേരളത്തിലെ ട്രാവൽ, ഹോസ്പിറ്റാലിറ്റി മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിക്കാനാകുമെന്നാണ് പ്രതീക്ഷ. സുരക്ഷിതവും ലാഭകരവും സുസ്ഥിരവുമായ നിക്ഷേപ കേന്ദ്രമായി കേരളത്തെ മാറ്റാനും ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തൽ.

Related Posts