അങ്കമാലിയിൽ ട്രെയിൻ തട്ടി കൊല്ലം സ്വദേശികളായ രണ്ട് പേർ മരിച്ചു. കൊല്ലം വാളത്തൂങ്കൽ ആക്കോയിൽ സ്വദേശിനി വിസ്മയ (15), ബന്ധുവായ കൊല്ലം കണ്ണനല്ലൂർ സ്വദേശി അഭിലാഷ് (21) എന്നിവരെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലർച്ചെ 1.30ഓടെയാണ് ഇരുവരെയും ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃശൂർ ഭാഗത്തേക്ക് പോയ ട്രെയിനാണ് ഇവരെ ഇടിച്ചതെന്നാണ് വിവരം. മൃതദേഹങ്ങൾ അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഇരുവരെയും കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.