പാലക്കാട്ടെ മം​ഗ​ലം ഡാ​മി​ന​ടു​ത്ത് പു​ലി​യി​റ​ങ്ങി​യെന്ന് നാ​ട്ടു​കാ​ർ. തി​ങ്ക​ളാ​ഴ്ച രാ​ത്രി വ​ല‍​യി​ൽ കു​ടു​ങ്ങി​യ നി​ല​യി​ൽ ക​ണ്ട പു​ലി ര​ക്ഷ​പ്പെട്ടെന്നാണ് നാ​ട്ടു​കാ​ർ പ​റ​യു​ന്ന​ത്. ഓ​ട​ൻ​തോ​ട്ടി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ എ​സ്റ്റേ​റ്റി​ലെ വ​ല​യി​ലാ​ണ് പു​ലി കു​രു​ങ്ങി​യ​ത്. പു​ലി​യെ കണ്ട ഉടനെ നാ​ട്ടു​കാ​ർ വ​നം വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി വ​ല പൊ​ട്ടി​ച്ച് ഓ​ടുകയായിരുന്നു.

പ്ര​ദേ​ശ​ത്ത് ര​ണ്ടാ​ഴ്ച മു​ൻ​പും പു​ലി ക​ണ്ടതാ​യും നാ​ട്ടു​കാ​ർ പ​റ​യുന്നു. അ​ന്നും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തും മു​ൻ​പ് പു​ലി ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് വ​നം വ​കു​പ്പ് സി​സി​ടി​വി ക്യാ​മ​റ സ്ഥി​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ പു​ലി​യു​ടെ ദ്യ​ശ്യ​ങ്ങ​ൾ ഒ​ന്നും പി​ന്നീ​ട് ല​ഭി​ച്ചി​രു​ന്നി​ല്ല. പു​ലി​യെ ക​ണ്ടെ​ത്താ​നാ​യി​ പ്ര​ദേ​ശ​ത്ത് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​ൻ ആ​ർ​ആ​ർ​ടി സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.

Related Posts