താമരശ്ശേരി ചുരത്തിലെ ആറാം വളവിൽ വീണ്ടും കണ്ടെയ്‌നർ ലോറി കുടുങ്ങി ഗതാഗതം സ്തംഭിച്ചു . ചുരത്തിലെ വളവിൽ നിന്നും തിരിക്കുംമ്പോൾ ഒരു വശത്തേക്ക് കണ്ടയ്‌നർ ചരിഞ്ഞു പോകുകയായിരുന്നു. ഇതു മൂലം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. രാത്രി 1.30 ന് കുടുങ്ങിയ കണ്ടെയ്‌നർ ലോറി രാവിലെ 6 മണിയോടെയാണ് ക്രയിൻ ഉപയോഗിച്ച് മാറ്റിയത്.

ചുരത്തിലെ വളവിൽ കുടുങ്ങിയ കണ്ടെയിനർ ലോറി രാവിലെ 6 മണിയോടെ ക്രെയിനുകൾ ഉപയോഗിച്ച് സംഭവ സ്ഥലത്ത് നിന്നും പൂർണമായും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും വലിയ വാഹനങ്ങളുടെയടക്കം നീണ്ട നിര ഇരു വശങ്ങളിലേക്കുമുണ്ട്.

Related Posts