മദ്യപിച്ച് സ്വന്തം ആരോഗ്യംപോലും നഷ്‌ടപ്പെട്ട്, എഴുന്നേറ്റു നിൽക്കാൻ പരസഹായം വേണ്ടവരാണ് പൊതുവേദിയിൽ വന്നിരുന്ന് ലഹരിയെക്കുറിച്ച് സംസാരിക്കുന്നതെന്ന് വിനായകൻ പരിഹസിച്ചു. ലഹരിക്കെതിരെ സംസാരിക്കുന്നവരെ അതിരൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ദുരന്തമാണെന്നും ഇത് കോമഡിയാണെന്നും വിനായകൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.
“പൊതു വേദിയിൽ കള്ളടിച്ച് മൂത്ത് പഴുത്ത് സകലതും അടിച്ചു പോയ, എഴുന്നേറ്റ് നിൽക്കാൻ നാലാളുടെ സഹായം വേണ്ടി വരുന്നവന്മാർ വന്നിരുന്ന് ഡ്രഗിനെപ്പറ്റി പറയുന്നത് കോമഡിയാണ് ദുരന്തവും. മയക്കുന്നതെല്ലാം മയക്കുമരുന്നാണ്. കഞ്ചാവാണേലും കള്ളാണേലും പെണ്ണാണേലും.
സ്വയം നിൽക്കാനാവാതെ മറ്റുള്ളവരുടെ തോളിൽ തൂങ്ങി പൊതുവേദിയിൽ വന്നിരുന്ന്, ടെക്നോളജിയെ കുറിച്ച് ഒന്നും അറിയാത്ത നീയാണോ യുവതീ യുവാക്കളെ ഉപദേശിക്കുന്നത്. ഈ ചത്ത ശവങ്ങളെ പൊതുവേദിയിൽ കൊണ്ടുവന്ന് ഇരുത്തല്ലേ. ചാകാറായാൽ വീട്ടിൽ പോയിരുന്ന് ചത്തോളണം.
നിന്നെയൊക്കെ സിനിമ മയക്കുന്നതു കൊണ്ടല്ലേടാ മക്കളേയും അതിലേക്കു തള്ളി കയറ്റി വിട്ട് കാശുണ്ടാക്കാൻ നോക്കുന്നത്. യഥാർത്ഥ ഡ്രഗ് അഡിക്ട് നീയൊക്കെയല്ലേടാ?” വിനായകൻ്റെ വാക്കുകൾ.