മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണയ്ക്കെതിരെ മാസപ്പടി കേസിൽ ഇഡി കേസെടുത്തേക്കും. എസ്എഫ്ഐഒയോട് കേസ് സംബന്ധിച്ച രേഖകൾ ഇഡി ആവശ്യപ്പെട്ടു. കള്ളപ്പണ നിരോധന നിയമത്തിൻ്റെ പരിധിയിൽ കേസ് വരുമെന്നാണ് ഇഡിയുടെ വാദം. ഈ കേസിൽ പിഎംഎൽഎ ആക്ട് പ്രകാരമുള്ള കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന് ഇഡി പ്രാഥമിക അന്വേഷണത്തിന് ശേഷം വ്യക്തമാക്കിയിരുന്നു. കർണാടക ഹൈക്കോടതിയിൽ നേരത്തെ കേസ് വന്നപ്പോഴാണ് ഇഡി പ്രാഥമികാന്വേഷണം നടത്തിയത്. ഈ അന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ എസ്എഫ്ഐഒയോട് ഇഡി രേഖകൾ ആവശ്യപ്പെട്ടിരിക്കുന്നത്.

Related Posts