സ്വർണവില വർധിച്ച് പവന് 1,10,400 രൂപയായി. 3160 രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ ഗ്രാമിന് 13,800 രൂപയും പവന് 1,10,400 രൂപയുമായി. ഇന്ന് മൂന്ന് തവണയാണ് സ്വർണവില വർധിച്ചത്. ഒറ്റ ദിവസംകൊണ്ട് ഗ്രാമിന് 395 രൂപയുടെ വർധനവാണ് ഉണ്ടായത്.
രാവിലെ ഗ്രാമിന് 95 രൂപയുടെ വർധനവാണ് ഉണ്ടായത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 100 രൂപയും മൂന്നര മണിയായപ്പോൾ വീണ്ടും 200 രൂപയും വർധിച്ചു.