മെയ്ഡ് ഇൻ ഇന്ത്യ’ സെമികണ്ടക്ടർ ചിപ്പുകൾ ഈ വർഷം അവസാനത്തോടെ വിപണിയിൽ ലഭ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 6 ചിപ്പ് പ്ലാൻ്റുകളാണ് വരാനിരിക്കുന്നത്. അവയിൽ 4 എണ്ണം ഉടൻ യാഥാർഥ്യമാകും. ഈ വർഷാവസാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ചിപ്പുകൾ ലഭ്യമാകുമെന്നു പ്രധാനമന്ത്രി പറഞ്ഞു.
തദ്ദേശീയമായ സാങ്കേതികവിദ്യകൾ ഇന്ത്യ രൂപപ്പെടുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. സാമൂഹികമാധ്യമങ്ങൾ ആയാലും സർഗാത്മകത ആയാലും സ്വന്തമായി പ്ലാറ്റ്ഫോം വികസിപ്പിക്കാൻ രാജ്യത്തെ യുവത മുന്നോട്ടു വരണമെന്ന് അഭ്യർഥിച്ച അദ്ദേഹം മറ്റുള്ളവരെ എന്തിനാണ് ആശ്രയിക്കുന്നതെന്നും ഇന്ത്യയുടെ സമ്പത്ത് മറ്റു രാജ്യങ്ങളിലേക്ക് ഒഴുക്കുന്നതെന്തിനാണെന്നും ചോദിച്ചു.