ക്യൂ ഇല്ലാതെ യാത്ര ചെയ്യാൻ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ മൂന്നാമത്തെ കിയോസ്‌കും തുറന്നു. ബ്യൂറോ ഒഫ് ഇമ്മിഗ്രേഷൻ്റെ നേതൃത്വത്തിൽ ആരംഭിച്ച ‘ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ – ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാമിൻ്റെ (എഫ്.ടി.ഐ ടി.ടി.പി) മൂന്നാമത്തെ രജിസ്റ്റേഷൻ ഫോറിൻ റീജിയണൽ രജിസ്ട്രേഷൻ ഓഫീസ് മേധാവി കൃഷ്ണരാജും ‘കിയോസ്‌ക്’ എയർപോർട്ട് ഡയറക്ടർ ജി. മനുവും ചേർന്ന് നാടമുറിച്ച് ഉദ്ഘാടനം ചെയ്തു.
ഫാസ്റ്റ് ട്രാക്ക് ഇമ്മിഗ്രേഷൻ പ്രോഗ്രാമിൽ റജിസ്റ്റർ ചെയ്യാനും ഒപ്പം ബയോമെട്രിക് വിവരങ്ങൾ നൽകാനും ഈ കിയോസ്കുകൾ വഴി സാധ്യമാകും. ഒരുതവണ രജിസ്റ്റർ ചെയ്തവർക്ക് ഏത് വിദേശ യാത്രയിലും സ്മാർട്ട് ഗേറ്റുകൾ വഴി 20 സെക്കൻഡിനുള്ളിൽ ഇമ്മിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാം.
പദ്ധതിയിൽ ചേരുന്നതിന് ഓൺലൈനായി അപേക്ഷിക്കാൻ www.ftittp.mha.gov.in എന്ന വെബ്സൈറ്റ് വഴി ആവശ്യമായ രേഖകൾ സമർപ്പിക്കണം. രജിസ്ട്രേഷനൊപ്പം ബയോമെട്രിക് വിവരങ്ങളും തത്സമയം നൽകാനുമുള്ള സൗകര്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.boi.gov.in