ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 8 സ്പെഷൽ ട്രെയിനുകളുടെ സർവീസ് ഫെബ്രുവരി അവസാനം വരെ നീട്ടി. യാത്രക്കാരുടെ തിരക്കിനെ തുടർന്നാണ് സർവീസ് നീട്ടിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. 8 സ്പെഷൽ ട്രെയിനുകളുടെ പുറപ്പെടുന്ന സമയത്തിലും സ്‌റ്റോപ്പുകളിലും മാറ്റമില്ല.

ഫെബ്രുവരി അവസാനം വരെ നീട്ടി സ്പെഷൽ ട്രെയിനുകൾ

ഹുബ്ബള്ളി-കൊല്ലം സ്പെഷൽ (07313)
ഫെബ്രുവരി ഒന്നു മുതൽ 22 വരെ (ഞായറാഴ്‌ചകളിൽ മാത്രം)

കൊല്ലം-ഹുബ്ബള്ളി സ്പെഷൽ (07314)
ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്‌ചകളിൽ മാത്രം)

എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് (06523)
ഫെബ്രുവരി 2 മുതൽ 23 വരെ (തിങ്കളാഴ്‌ചകളിൽ മാത്രം)

തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബയ്യപ്പനഹള്ളി (06524)
ഫെബ്രുവരി 3 മുതൽ 24 വരെ (ചൊവ്വാഴ്‌ചകളിൽ മാത്രം)

എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് (06547)
ഫെബ്രുവരി 4 മുതൽ 25 വരെ (ബുധനാഴ്ചളിൽ മാത്രം)

തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (06548)
ഫെബ്രുവരി 5 മുതൽ 26 വരെ (വ്യാഴാഴ്ചകളിൽ മാത്രം)

എസ്എംവിടി ബെംഗളുരു-തിരുവനന്തപുരം നോർത്ത് (06555)
ഫെബ്രുവരി 6 മുതൽ 20 വരെ വ്യാഴാഴ്ചകളിൽ മാത്രം

തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു (065568)
ഫെബ്രുവരി 8 മുതൽ 22 വരെ ഞായറാഴ്ചകളിൽ മാത്രം

Related Posts