ഷാഫി പറമ്പിലിൻ്റെ ആരോപണങ്ങൾക്ക് മറുപടിയുമായി വടകര കൺട്രോൾ റൂം സിഐ അഭിലാഷ് ഡേവിഡ്. ‘ഷാഫിപറമ്പിലിൻ്റെ ആരോപണങ്ങൾ തെറ്റാണ്. അടിക്കുന്ന ദൃശ്യങ്ങളിൽ ഉള്ളത് കറുത്ത ഹെൽമറ്റ് ധരിച്ച ആളാണ്. അന്ന് ഞാൻ ധരിച്ചിരുന്നത് കാക്കി ഹെൽമറ്റ് ആണ്. ഞാൻ നിന്നിരുന്നത് പേരാമ്പ്ര ബസ് സ്റ്റാൻഡിന് സമീപമായിരുന്നു.’ സിഐ അഭിലാഷ് ഡേവിഡ് പറഞ്ഞു.
തന്നെ സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നില്ല. സവീസിൽ നിന്നും പിരിച്ചുവിട്ടിരുന്നെന്ന ഷാഫി പറമ്പിലിൻ്റെ വാദം തെറ്റാണ്. സസ്പെൻഷൻ മാത്രമാണ് ഉണ്ടായത്. സസ്പെൻഷനിലായ താൻ 22 മാസം മുൻപ് സർവീസിൽ കയറി – സിഐ അഭിലാഷ് ഡേവിഡ് വിശദീകരിച്ചു.
തന്നെ തല്ലിയത് അഭിലാഷ് ഡേവിഡ് എന്ന വടകര കണ്ട്രോൾ റൂം സിഐ ആണെന്ന് ഷാഫി പറമ്പിൽ എംപി ആരോപിച്ചിരുന്നു. അഭിലാഷ് ഡേവിഡ് എന്ന പൊലീസാണ് പേരാമ്പ്രയിലെ പൊലീസ് അക്രമത്തിന് നേതൃത്വം നല്‍കിയതെന്നും ഷാഫി പറമ്പില്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് അഭിലാഷ് ഡേവിഡിൻ്റെ പ്രതികരണം.