സുരേഷ്ഗോപിക്കെതിരെയുള്ള വോട്ടുചോർച്ചാ വിവാദത്തിൽ അന്വേഷണസംഘം ഇന്ന് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപന്റെ മൊഴി രേഖപ്പെടുത്തി. സുരേഷ്ഗോപിയുടെ വിജയത്തിനെതിരേ നൽകിയ പരാതിയിലാണ് നടപടി. തൃശ്ശൂർ അസിസ്റ്റൻ്റ് പോലീസ് കമ്മീഷണറുടെ (എ.സി.പി.) മുന്നിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഹാജരാകാനാണ് അദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുള്ളത്.
സുരേഷ് ഗോപി ഇതുവരെ ആരോപണങ്ങളെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. സംഭവം രാഷ്ട്രീയ തലത്തിലും വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. ടി.എൻ. പ്രതാപൻ്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കുമെന്നാണ് സൂചന. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ സൂചിപ്പിക്കുന്നു.
വ്യാജരേഖ ചമയ്ക്കൽ, തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനം, എന്നീ കുറ്റങ്ങൾ ചുമത്തി സുരേഷ് ഗോപിക്കും മറ്റുള്ളവർക്കുമെതിരെ കേസെടുക്കണമെന്നാണ് പ്രതാപന്റെ ആവശ്യം. സുരേഷ് ഗോപിയും മറ്റ് 11 പേരും തൃശ്ശൂരിൽ സ്ഥിരതാമസക്കാരൻ അല്ലാതിരുന്നിട്ടും നിയമവിരുദ്ധമായി വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്നാണ് ടി.എൻ. പ്രതാപൻ പരാതിയിൽ ആരോപിച്ചിട്ടുള്ളത്.