ബഹിരാകാശ നിലയത്തിലെ ദൗത്യം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയ്ക്ക് ഇന്ന് പാർലമൻ്റിൽ സ്വീകരണം നല്‌കും. പാർലമെൻ്റിൽ രാവിലെ എത്തുന്ന അദ്ദേഹത്തെ എംപി മാരുടെ നേതൃത്വത്തിൽ ആദരിക്കും. ലോക്‌സഭയിൽ ശുഭാംശുവിൻ്റെ നേട്ടവുമായി ബന്ധപ്പെട്ട് പ്രത്യേക ചർച്ച നടക്കും. ശുഭാംശു നേരിട്ട് അനുഭവങ്ങൾ പങ്കുവയ്ക്കും.

2047 ൽ ഇന്ത്യ വികസിത ഭാരതമാകുക എന്ന നേട്ടത്തിലേക്ക് ബഹിരാകാശ ദൗത്യങ്ങൾ വഹിക്കുന്ന പങ്കിനെക്കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടാകും. അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കൂടിക്കാഴ്ച നടത്തും. ഓഗസ്റ്റ് 23ന് നടക്കുന്ന ദേശിയ ബഹിരാകാശ ദിനാഘോഷത്തിൽ ശുഭാംശു ശുക്ല മുഖ്യാതിഥിയായി പങ്കെടുക്കും.

ഞായറാഴ്‌ച പുലർച്ചെ യുഎസിൽനിന്ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ശുഭാംശുവിനെ കുടുംബാംഗങ്ങളും ഐഎസ്ആർഒ ചെയർമാൻ വി. നാരായണൻ, കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്‌ത തുടങ്ങിയവരും ചേർന്നാണ് സ്വീകരിച്ചത്.

Related Posts