തലയ്ക്ക് 13ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച മാവോയിസ്റ്റ് ദമ്പതികൾ അറസ്റ്റിൽ. ചത്തീസ്ഗഡിലെ റായ്‌പുരിൽ സാധാരണക്കാരെ പോലെ വാടകവീട്ടിൽ താമസിച്ച് നിർമാണ മേഖലയിൽ ജോലി ചെയ്‌തുവരികയായിരുന്നു ഇരുവരും. ചങ്കോറഭട്ടയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. ജഗ്ഗു കുർസം എന്ന രവി എന്ന രമേശ് (28), ഭാര്യ കമല കുർസം (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജഗ്ഗുവിൻ്റെ തലയ്ക്ക് എട്ട് ലക്ഷം രൂപയും കമലയ്ക്ക് അഞ്ച് ലക്ഷം രൂപയും ഇ നാം പ്രഖ്യാപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു.

റായ്‌പൂർ, ഭിലായ്, ദുർഗ് എന്നിവിടങ്ങളിൽ ഇവർ താമസിച്ചതായി പോലീസ് അറിയിച്ചു. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് 10 ഗ്രാം സ്വർണ ബിസ്ക്കറ്റ്. 1.14 ലക്ഷം രൂപ, രണ്ട് ആൻഡ്രോയിഡ് സ്‌മാർട്ട്ഫോണുകൾ, മറ്റ് കുറ്റകരമായ വസ്‌തുക്കൾ എന്നിവ പോലീസ് പിടിച്ചെടുത്തു.

ജഗ്ഗു മാവോയിസ്റ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചത് പതിനൊന്നാമത്തെ വയസിലാണ്. രണ്ട് പതിറ്റാണ്ടോളം ജഗ്ഗു ബീജാപ്പൂരിലെ കാടുകളിൽ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി, പിന്നീട് ഡിവിഷണൽ കമ്മിറ്റി അംഗമായി (ഡിവിസി) ഉയർന്നു. 2014ലാണ് ഭാര്യ കമല മാവോയിസ്റ്റ് പ്രസ്ഥാനത്തിൽ ചേർന്നത്. മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കിടെ പ്രണയത്തിലായ ഇരുവരും പിന്നീട് വിവാഹിതരാവുകയായിരുന്നു.

Related Posts