നവരാത്രി അവധി യാത്രത്തിരക്ക് കുറയ്ക്കാനായി മംഗളൂരു സെന്‍ട്രലില്‍ നിന്ന് ചെന്നൈ സെന്‍ട്രലിലേക്കും തിരിച്ചും പ്രത്യേക തീവണ്ടികള്‍ സര്‍വീസ് നടത്തും. ഇന്ന് രാവിലെ മുതൽ റിസര്‍വേഷന്‍ ആരംഭിച്ചു. 29-ന് മംഗളൂരു സെൻട്രൽ സ്റ്റേഷനിൽ നിന്ന് രാത്രി 11-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06006) പിറ്റേന്ന് വൈകീട്ട് 4.30-ന് ചെന്നൈ സെൻട്രലിലെത്തും. 30-ന് ചെന്നൈ സെൻട്രലിൽ നിന്ന് രാത്രി ഏഴിന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06005) പിറ്റേന്ന് ഉച്ചയോടെ 12.30-ന് മംഗളൂരു സെൻട്രലിലെത്തും.

രണ്ട് എസി ത്രീ ടയർ കോച്ചുകൾ, ഒരു ടു ടയർ കോച്ച്, 15 സ്ലീപ്പർ കോച്ചുകൾ എന്നിവയുണ്ടാകും. ജനറൽ കോച്ച് ഇല്ല. കാസർകോട്, കാഞ്ഞങ്ങാട്, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലാർപ്പേട്ട, കാട്‌പാഡി, ആർക്കോണം, തിരുവള്ളൂർ, പെരമ്പൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

Related Posts