വിജയ്യുടെ ഈറോഡ് റാലിക്ക് കർശന ഉപാധികളോടെ പൊലീസ് അനുമതി നല്കി. 84 ഉപാധികളാണ് തമിഴക വെട്രി കഴകത്തിന് മുൻപാകെ പൊലീസ് വെച്ചിട്ടുളളത് എന്നാണ് വിവരം. ഡിസംബർ 18ന് ക്ഷേത്ര മൈതാനത്താണ് റാലി നടക്കുക. സുരക്ഷാ ഡെപ്പോസിറ്റ് ആയി പരിപാടിക്ക് മുൻപാകെ 50,000 രൂപ ബോണ്ട് കെട്ടിവെക്കുക, പരിപാടിക്ക് ശേഷം മൈതാനം വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കുക, ക്ഷേത്രത്തിന് മുൻകൂറായി 50,000 രൂപ വാടകയിനത്തില്‍ നല്‍കുക തുടങ്ങിയവയാണ് അവ.
മൈതാനം വിട്ടുകൊടുക്കുന്നത് സംബന്ധിച്ച് നേരത്തെ പ്രതിസന്ധിയുണ്ടായിരുന്നു. ആദ്യ ഘട്ടത്തില്‍ മൈതാനം വിട്ടുകൊടുക്കാൻ എച്ച്ആർ & സിഇ സമ്മതിച്ചിരുന്നില്ല. തുടർന്ന് പാർട്ടി പ്രതിനിധികളുമായി നടത്തിയ ചർച്ചകള്‍ക്ക് ശേഷമാണ് മൈതാനം വിട്ടുകൊടുത്തത്.