കഥാരംഗം സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ കാവ്യസായാഹ്നം സംഘടിപ്പിച്ചു. ഷെട്ടിഹള്ളിയിലെ കഥാരംഗം ഹാളിൽ നടന്ന കാവ്യസായാഹ്നം കവി ഇന്ദിര ബാലൻ ഉദ്ഘാടനം ചെയ്തു. സാഹിത്യകാരി കെ.കവിത അദ്ധ്യക്ഷത വഹിച്ചു.
‘കവിതയിലെ രസതന്ത്രം’ എന്ന വിഷയത്തെ ആസ്പദമാക്കി എഴുത്തുകാരൻ എം ഹർഷൻ സംസാരിച്ചു. പദചേർച്ചയുടെ ഭാവാശംകൊണ്ട് അനവധിയായ വികാരവിചാര തലങ്ങൾ സൃഷ്ടിക്കുകയാണ് കവിതയുടെ രസാനുഭൂതി എന്ന് കവിതയുടെ രസതന്ത്രം അവതരിപ്പിച്ചുകൊണ്ട് ഹർഷൻ അഭിപ്രായപ്പെട്ടു. സാഹിത്യത്തിലെ വിവിധങ്ങളായ കാവ്യവഴികളിലൂടെ സഞ്ചരിക്കാൻ കഴിയുന്ന തരത്തിൽ ആഴത്തിലും പരപ്പിലുമുള്ള വായനയാണ് ഒരു കവിയുടെ സർഗ്ഗചേതനയെ സ്ഫുടം ചെയ്യുന്നതെന്ന് കവിയും പത്ര പ്രവർത്തതകനുമായ ശശികുമാർ കാവാലം ഓർമ്മപ്പെടുത്തി.
ശശികുമാർ കാവാലത്തിൻ്റെ ഉടൻ പ്രസിദ്ധീകരിക്കുന്ന ‘സഖാവും സേവകനും’ എന്ന പുസ്തകത്തിൻ്റെ കവർ എം ഹർഷന് നൽകി പ്രൊഫ. ഉദയകുമാർ പ്രകാശനം ചെയ്തു. തുടർന്ന് നടന്ന കാവ്യസയാഹ്നത്തിൽ ശശി കുമാർ കാവാലം, അനിത പ്രേംകുമാർ അനിത ചന്ദ്രോത്ത്, ഗീത രാജൻ, കാഞ്ചന ഷണ്മുഖൻ, വി.കെ. വിജയൻ, സി.എച്ച്.പത്മനാഭൻ, ശ്രീദേവി പിള്ള, ഉദയകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. തൃഷ്ണ, ആദ്യ വിനോദ്, ആദ്യ, ശ്രേയസ് എന്നി കൊച്ചുകുട്ടികൾ കവിതകൾ അവതരിപ്പിച്ചു. ടോമി ആലുങ്കൽ, ചന്ദ്രശേഖരൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ടി.കെ.രവീന്ദ്രൻ സ്വാഗതവും, സി.ഷണ്മുഖൻ നന്ദിയും പറഞ്ഞു.