തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് പിന്നാലെ സിപിഐ നേതൃയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമർശനം. തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാർ വിരുദ്ധ വോട്ടുകൾ ഉണ്ടായെന്നാണ് സിപിഐ വിലയിരുത്തിയത്. മുന്നണിയെ വിശ്വാസത്തിലെടുക്കാതെ ഒറ്റയാൾ പട്ടാളം പോലെ മുഖ്യമന്ത്രി പെരുമാറുന്നുവെന്നാണ് സിപിഐ യോഗത്തിൽ ഉയർന്ന ആരോപണം. മുഖ്യമന്ത്രി ഒറ്റയ്ക്ക് തീരുമാനങ്ങളെടുക്കുന്നുവെന്നും മുൻഗണന നിശ്ചയിക്കുന്നതിൽ പോരായ്മയുണ്ടെന്നും യോഗത്തിൽ ആരോപണം ഉയർന്നു.
മുന്നണിയിൽ കൂട്ടായ ചർച്ചയില്ലെന്നും ശബരിമല സ്വർണക്കൊളളയടക്കം വിധിയെഴുത്തിൽ പ്രതിഫലിച്ചെന്നുമാണ് സിപിഐ വിമർശനം.