കർണാടകത്തിൽ തണുപ്പ് കടുത്തതോടെ വിവിധ ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വിജയപുര, കലബുറഗി, ധാർവാഡ്, ബെളഗാവി, കൊപ്പാൾ, ബീദർ, ഹാവേരി, യാദ്ഗിർ, ബാഗൽകോട്ട് എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചത്. ബെംഗളൂരുവടക്കം കർണാടകയുടെ മറ്റു പല ജില്ലകളിലും തണുപ്പ് കൂടിയിട്ടുണ്ട്. ബാംഗ്ലൂർ അടക്കം പല ഭാഗങ്ങളിലും ശീതക്കാറ്റു വീശുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
വരും ദിവസങ്ങളിൽ ബംഗളൂരുവിൽ തണുപ്പ് കൂടുമെന്നാണ് പറയുന്നത്. ബെംഗളൂരുവില ഇപ്പോഴത്തെ കുറഞ്ഞ താപനില 14 ഡിഗ്രിയാണ്. ഏഴ് ഡിഗ്രി സെൽഷ്യസാണ് വിജയപുരയിലെ താപനില. ഇവിടെയാണ് ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. ഇത് ഇനിയും കുറയുമെന്നാണ് കാലാവസ്ഥാനിരീക്ഷണകേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.