ക്രിസ്മ്‌മസ് – പുതുവർഷ തിരക്ക് കണക്കിലെടുത്ത് കർണാടക ആർടിസി കേരളത്തിലേക്ക് 66 പ്രത്യേക ബസ് സർവീസുകൾ അനുവദിച്ചു. ഡിസംബർ 19, 20, 23, 24 എന്നീ തീയതികളിലാണ് സർവീസുകൾ. 19 നും 20-നും 14 ബസുകൾ വീതം കേരളത്തിലേക്ക് സർവീസ് നടത്തും. 23-നും 24-നും 19 ബസുകൾ വീതവും സർവീസ് ഉണ്ടായിരിക്കും.
കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളിലേക്കാണ് പുതിയ സർവീസുകൾ.

Related Posts