കല്യാട് മോഷണം നടന്ന വീട്ടിലെ യുവതി കൊല്ലപ്പെട്ടത്, വായിൽ സ്ഫോടക വസ്തു (ക്വാറികളിൽ ഉപയോഗിക്കുന്ന ഇലക്ട്രിക് ഡിറ്റനേറ്റർ ) പൊട്ടിയാണെന്ന് സൂചന.
കർണാടക സാലിഗ്രാമത്തിലെ ലോഡ്ജിലാണ് ദർഷിതയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ദർഷിതയുടെ സുഹൃത്ത് സിദ്ധരാജുവിനെ കർണാടക പോലീസ് പിടികൂടിയിരുന്നു. ദർഷിതയുടെ ഭർത്താവിൻ്റെ വീട്ടിൽനിന്ന് 30 പവൻ സ്വർണവും നാല് ലക്ഷം രൂപയുമാണ് കാണാതായത്. പണവും സ്വർണ്ണവും നഷ്ടപ്പെട്ട ദിവസമാണ് വീട് പൂട്ടി ദർഷിത കർണാടകയിലേക്ക് പോയത്. പണവും സ്വർണ്ണവും കവർന്നതിന് പിന്നിൽ ദർഷിതയും സുഹൃത്തുമെന്നാണ് പോലീസിൻ്റെ സംശയം.