മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1.10 കോ‌ടി അനുവദിച്ച് ധനവകുപ്പ്. ധനവകുപ്പ് ആണ് തുക അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുക.

ഓഗസ്‌റ്റ് മുതലാണ് സംസ്‌ഥാനത്ത് ട്രഷറി നിയന്ത്രണം കടുപ്പിച്ചത്. 10 ലക്ഷം രൂപയിൽ കൂടുതലുള്ള ബില്ലുകൾ പാസാക്കാൻ ധനവകുപ്പിൻ്റെ പ്രത്യേക അനുമതി വേണം എന്നതായിരുന്നു ഒരു നിബന്ധന. നിയന്ത്രണം ഇപ്പോഴും തുടരുകയാണ്.

Related Posts