കൊല്ലം ആയൂരില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചു. യാത്രക്കാരിയായ ആയൂര്‍ സ്വദേശി രതി, ഓട്ടോറിക്ഷാ ഡ്രൈവര്‍ ആയൂര്‍ സ്വദേശി സുല്‍ഫിക്കര്‍ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. രതിയുടെ ഭര്‍ത്താവ് സുരേഷ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
അപകടകാരണം ലോറി ഡ്രൈവര്‍ ഉറങ്ങിപ്പോയതെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാ സേനയും നാട്ടുകാരും പോലീസും ചേര്‍ന്ന് ഓട്ടോ വെട്ടിപ്പൊളിച്ചാണ് സുരേഷിനെയും രതിയെയും പുറത്തെടുത്തത്. ഓട്ടോ ഡ്രൈവര്‍ സുല്‍ഫിക്കര്‍ സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചു.