കേരളത്തിൽ ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. മുമ്പത്തെ റെക്കോർഡ് വിലയായ 97,360 രൂപയാണ് ഇന്ന് മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഈ റെക്കോർഡാണ് ഇന്ന് മറികടന്നത്. ഇന്ന് പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമാണ്. രാവിലെ സ്വർണവില പവന് 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു.

Related Posts